വിശുദ്ധ ഖുര്ആന് » ?????? » പുസ്തകങ്ങള് » പ്രായശ്ചിത്തങ്ങള് (അഹ്കാമുല് കഫ്ഫാറാത്ത്)
പ്രായശ്ചിത്തങ്ങള് (അഹ്കാമുല് കഫ്ഫാറാത്ത്)
വിശ്വാസികളില് സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള് മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില് പ്രായശ്ചിത്തങ്ങള് നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418
പുസ്തകങ്ങള്
- നോമ്പ് സുപ്രധാന ഫത്വകള്വ്രതം അല്ലാഹു വിശ്വാസികള്ക്ക് നല്കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്വഹിക്കുമ്പോഴാണ് അത് സമ്പൂര്ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില് സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില് നിര്ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
എഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല് റസാക് ബാഖവി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/364921
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന് അല് മൂസവീ
Source : http://www.islamhouse.com/p/190565
- സെപ്തംബര് 11, ഇസ്ലാമിനു പറയാനുള്ളത്സെപ്റ്റംബര് 11 നുശേഷം ഇസ്ലാമിനെയും മുസ്ലിംകളെയും തമസ്കരിക്കുവാന് വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്ക്കു നടുവില് ഇസ്ലാമി ന്റെ യഥാര്ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള് നീക്കുതിനുംവേണ്ടി അബുല് ഹസന് മാലിക് അല് അഖ്ദര് ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള് , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/383860
- ശാന്തി ദൂത്ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല് ആരാധ്യന്, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില് ഇതില് വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്ക്കട്ടെ.'
എഴുതിയത് : മുഹ്’യുദ്ദീന് തരിയോട്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - ഒനൈസ
Source : http://www.islamhouse.com/p/329080
- ഖുര്ആനും ഇതര വേദങ്ങളുംതോറ, ബൈബിള്, ഹൈന്ദവവേദഗ്രന്ഥങ്ങള് എന്നിവയുടെ പ്രാമാണികതയെ ഖുര്ആനുമായി താരതമ്യം ചെയ്ത് ഖുര്ആനിന്റെ വ്യതിരിക്തത വ്യക്തമാക്കുന്നു.
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2352