വിശുദ്ധ ഖുര്‍ആന്‍ » ?????? » പുസ്തകങ്ങള്‍ » സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍
- സ്വൂഫിസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍സ്വൂഫിസത്തിന്റെ വസ്തുത, സ്വൂഫീ ഗ്രന്ഥങ്ങളിലൂടെ, സ്വൂഫികളുടെ കറാമത്തുകള്‍, ജിഹാദും സ്വൂഫികളും, ആരാണ് അല്ലാഹുവിന്റെ വലിയ്യ്? പിശാചിന്റെ വലിയ്യുകള്‍, : ക്വസീദത്തുല്‍ ബുര്ദി, ദലാഇലുല്‍ ഖൈറാത്ത് തുടങ്ങിയ വിഷയങ്ങള്‍ ഖുര്‍ ആനിന്റെയും സുന്നത്തിന്റെയും വെളിച്ച്ത്തില് വിശകലന വിധേയമാക്കുന്ന പഠനം.- എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു - പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം - പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി - Source : http://www.islamhouse.com/p/294909 
പുസ്തകങ്ങള്‍
- ദഅവത്തിന്റെ മഹത്വങ്ങള്‍ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന് അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്വകളും വിവരിക്കുന്ന അമൂല്യ രചന.എഴുതിയത് : അബ്ദുല്‍ മലിക്ക് അല്‍ ഖാസിം പരിശോധകര് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ Source : http://www.islamhouse.com/p/364628 
- ഹജ്ജ്, ഉംറ, സിയാറത്ത്വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്‍ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള്‍ മുതല്‍, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള്‍ നിര് വഹിക്കാന്‍ താത്പര്യം കാണിക്കുന്ന ഏതൊരാള്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിശോധകര് : അബ്ദുല്‍ ലതീഫ് സുല്ലമി പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍ പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ Source : http://www.islamhouse.com/p/326721 
- അല്‍ വലാഉ വല്‍ ബറാഉഅല്ലാഹുവിന്റെ മാര്‍ഗ്ഗoത്തില്‍ അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില്‍ തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്ച്ചി ചെയ്യുന്നു.എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍ പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി Source : http://www.islamhouse.com/p/245829 
- അല്ലാഹുവിന്റെ ഔലിയാക്കള്‍വിലായത്തും കറാമത്തും വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില്‍ ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്‍....എഴുതിയത് : കുഞ്ഞീദു മദനി പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്‍ Source : http://www.islamhouse.com/p/523 
- അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്‍ക്കിടയില്‍ വിഭിന്നമാണ്. വിശുദ്ധ ഖുര്‍ആനാണ് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്‍ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്‍ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്‍ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.എഴുതിയത് : മുഹമ്മദ് ഉഥ്മാന് പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ് പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള Source : http://www.islamhouse.com/p/334718 















