വിശുദ്ധ ഖുര്‍ആന്‍ » ?????? » പുസ്തകങ്ങള് » അത്തവസ്സുല്‍
അത്തവസ്സുല്‍
മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ് തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/314511
പുസ്തകങ്ങള്
- ഗാനം ; സംഗീതം: ഈസ് ലാമിക വീക്ഷണത്തില്‍സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.
പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര്‍ - മുഹമദ് സിയാദ് കനൂര്‍
പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/358878
- സത്യ സന്ദേശംആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ് ഈ കൃതി.
എഴുതിയത് : നാജി ഇബ്രാഹീം അര്‍ഫജ് - നാജി ഇബ്രാഹീം അര്‍ഫജ്
പരിഭാഷകര് : മുഹമ്മദ് നാസര്‍ മദനി - മുഹമ്മദ് നാസ്വര്‍ മദനി
Source : http://www.islamhouse.com/p/58124
- നോമ്പ് സുപ്രധാന ഫത്വകള്‍വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
എഴുതിയത് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ റസാക് ബാഖവി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/364921
- നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍, വസ്തുതയെന്ത് ??ഇസ്ലാമിനെ സംബന്ധിച്ച് തെറ്റുധാരണയുണ്ടാക്കുവാന്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ് അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള്‍ വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്‍
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/190567
- പദാര്‍ത്ഥത്തിന്റെ പൊരുള്‍എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി
എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/206605












