വിശുദ്ധ ഖുര്‍ആന്‍ » ?????? » പുസ്തകങ്ങള് » ആഗ്രഹ സഫലീകരണം
ആഗ്രഹ സഫലീകരണം
ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത് എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്‍ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പ്രസാധകര് : കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍
Source : http://www.islamhouse.com/p/329072
പുസ്തകങ്ങള്
- ഇസ്ലാമിലെ നന്മകള്‍ഇസ്‌ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.
എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
- ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍ഖുര്‍ആന്റെ സവിശേഷതകള്‍ , ഖുര്‍ ആന്‍ സ്ര്'ഷ്ടിച്ച അത്ഭുതങ്ങള്‍ , ഖുര്‍ ആന്‍ എന്തു കൊണ്ട് അതുല്യം ? , ഖുര്‍ ആനില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍, ശാസ്ത്രീയ സത്യങ്ങള്‍ തുടങ്ങിയവയുടെ വിശകലനം.
എഴുതിയത് : ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/199797
- പ്രായശ്ചിത്തങ്ങള്‍ (അഹ്കാമുല്‍ കഫ്ഫാറാത്ത്)വിശ്വാസികളില്‍ സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള്‍ മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില്‍ പ്രായശ്ചിത്തങ്ങള്‍ നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418
- അത്തൗഹീദ്‌ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള്‍ കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര്‍ മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില്‍ ശിര്ക്ക് കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്, ശിര്ക്ക് സംബന്ധമായ വിഷയങ്ങളില്‍ കൃത്യമായ അവബോധം നല്കും് എന്ന് തീര്ച്ച്യായും പ്രതീക്ഷിക്കാം.
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/314501
- ഇസ്‌ലാമിക വിശ്വാസം
പ്രസാധകര് : ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
Source : http://www.islamhouse.com/p/517