വിശുദ്ധ ഖുര്ആന് » ?????? » പുസ്തകങ്ങള് » ഗാനം ; സംഗീതം: ഈസ് ലാമിക വീക്ഷണത്തില്
- ഗാനം ; സംഗീതം: ഈസ് ലാമിക വീക്ഷണത്തില്സംഗീതം ഇന്ന് ലഹരിയായേക്കാള് മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്. കേള്വിക്കാരന്റെ മനസ്സില് അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ് സംഗീതമെന്ന കാര്യത്തില് സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശ്വാസികള് കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ് സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില് വെച്ചു കൊണ്ടുള്ള വിശദീകരണമാണ് ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്. സത്യമറിയാന് കൊതിക്കുന്നവര്ക്ക് കൃത്യമായ ഉത്തരം ഇതിലുണ്ട്.- പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര് - പരിഭാഷകര് : മുഹമ്മദ് കബീര് സലഫി - Source : http://www.islamhouse.com/p/358878 
പുസ്തകങ്ങള്
- ആഗോള സാമ്പത്തിക മാന്ദ്യം: ഇസ്ലാമിക പരിപ്രേക്ഷ്'യംആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായതിന്റെ കാരണങ്ങള്, പ്രശ്നങ്ങള് , ഇസ്ലാമിക സാമ്പത്തിക ക്രമം പിന്തുടരുന്നതിലൂടെ ഈ പ്രശ്നത്തിലുള്ള ശാശ്വത പ്രതിവിധി: വിഷയത്തെക്കുറിച്ചുള്ളഎഴുതിയത് : എം.മുഹമ്മദ് അക്ബര് പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി Source : http://www.islamhouse.com/p/205618 
- അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളുംഒരാള് യഥാര്ത്ഥ വിശ്വാസിയായി തീരണമെങ്കില് ഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില് ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില് �അര്കാനുല് ഈമാന്� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള് സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില് ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില് പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്ത്താവ് ഉള്കൊള്ളിച്ചിട്ടുള്ളത്.എഴുതിയത് : ഹാഫിള് ബ്നു അഹ്’മദ് അല്ഹകമി പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/339918 
- ക്രൈസ്തവ ദൈവ സങ്കല്പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല് ഏകദൈവത്തില് മൂന്ന് ആളത്വങ്ങളുണ്ടെന്ന് സമര്ത്ഥിക്കാന് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള് വചനങ്ങള് കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.എഴുതിയത് : എം.മുഹമ്മദ് അക്ബര് പരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-റൌള http://www.islamreligion.com Source : http://www.islamhouse.com/p/354862 
- സ്വര്ഗ്ഗംസ്വര്ഗ്ഗ വും നരകവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഉമര് സുലൈമാന് അല്-അശ്ഖര് രചിച്ച പുസ്തകത്തെ അവലംബമാക്കിക്കൊണ്ട് നടത്തിയ രചന. സ്വര്ഗവത്തെക്കുറിച്ച് വിശുദ്ധ ഖുര്ആകനും പരിശുദ്ധ ഹദീസുകളും വിവരിക്കുന്ന കാര്യങ്ങള് ഒരു സാധാരണക്കാരനു മനസ്സിലാവുന്ന രൂപത്തില് വിവരിച്ചു കൊണ്ട് ലളിതമായി പ്രതിപാദിക്കുന്ന കൃതി.എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം Source : http://www.islamhouse.com/p/265449 
- ഫോണിങ്ങിലെ മര്യാദകള്ഫോണ് ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ് എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.എഴുതിയത് : ഷമീര് മദീനി പരിശോധകര് : അബ്ദുറസാക് സ്വലാഹി Source : http://www.islamhouse.com/p/383862 















